KOYILANDY DIARY

The Perfect News Portal

ചേലിയയിൽ 11 ലിറ്റർ വാറ്റ് ചാരായം പിടികൂടി: പ്രതിയെ റിമാൻറ്‌ ചെയ്തു

കൊയിലാണ്ടി: ചേലിയയിൽ 11 ലിറ്റർ വാറ്റ് ചാരായം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പ്രതി ഇയ്യക്കണ്ടി സജീവനെ (45) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരം കിട്ടിയതിനെ തുടര്ന്നായിരുന്നു റെയ്ഡ്. ചേലിയ ഇയ്യകണ്ടി മുക്കിലെ ആൾ താമസമില്ലാതെ പൊളിച്ച വീടിൻ്റെ ഉപയോഗിക്കാത്ത കുളിമുറിയിൽ വെച്ചായിരുന്നു വാറ്റ് നിർമ്മാണം.

കൊയിലാണ്ടി സി.ഐ. എൻ. സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ. ശ്രീജേഷ്, എം.എൻ. അനൂപ്, സിവിൽ പോലീസ് ഓഫീസർമാരായ ഒ.കെ.സുരേഷ്, രാജേഷ്, സനൽ, തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു. പുതുവത്സരാഘോഷത്തിനായി തയ്യാറാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് റെയ്ഡ് ശക്തമാക്കുമെന്നും പോലീസ് പറഞ്ഞു. ഇയാളെ കോടതി റിമാൻഡു ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *