KOYILANDY DIARY

The Perfect News Portal

12 കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശിയെ തോല്‍പെട്ടിയില്‍ പിടികൂടി

കാട്ടിക്കുളം: 12 കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശിയെ തോല്‍പെട്ടിയില്‍ വച്ച്‌ പിടികൂടി. ഞായറാഴ്ച്ച പുലര്‍ച്ചേ അതിര്‍ത്തി എക്‌സൈസ് ചെക്‌പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെയാണ് കുത്തുപറമ്ബ് ദയരോത്ത് ഇലപറ്റചിറ ഫൈസലിനെ (37) എക്‌സൈസ് പിടികൂടിയത്.

ബാംഗളുരു-കണ്ണൂര്‍ ബസായ അശോകയില്‍ നിന്നാണ് പ്രിവന്റീവ് ഓഫീസര്‍ കെ വി ഷാജ്മോന്‍, സി കെ രഞ്ജിത്ത്, എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായ എം സി സനൂപ്, ടി ടി അനുദാസ്, അരുണ്‍ കൃഷ്ണന്‍ എന്നിവര്‍ പ്രതിയെ പിടികൂടിയത്.  തുടര്‍ന്ന് മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് സി.ഐ എ.ജെ ഷാജിക്ക് കൈമാറി.
കഞ്ചാവ് ബംഗളുരുവില്‍ നിന്ന് കൂത്ത്പറമ്ബില്‍ എത്തിക്കുകയാണ് ഫൈസല്‍ ചെയ്യുന്നത്. മറ്റ് ഇടനിലക്കാരെയും കഞ്ചാവ് നല്‍കിയ ആളെയും കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് സി.ഐ പറഞ്ഞു.

ഒരു മാസം മുന്‍പ് 32 കിലോ കഞ്ചാവ് പിടിച്ചതുമായ് ബന്ധപെട്ട് കര്‍ണാടകയിലെ മൂന്ന് പേരെ എക്‌സൈസിന്റെ ഉന്നതതല സംഘം പിടികൂടിയിട്ടുണ്ട്. എല്ലാ അതിര്‍ത്തി ചെക്ക് പോസ്റ്റ്കളിലും ഉത്സവ സീസണ്‍ പ്രമാണിച്ച്‌ കര്‍ശന പരിശോധന നടത്താന്‍ കുടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ പി.കെ സുരേഷ് പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *