KOYILANDY DIARY

The Perfect News Portal

ഒ.എൽ.എക്സ്.വഴി കടത്തിക്കൊണ്ടു പോയ വാഹനം പോലീസ് പിടിച്ചെടുത്തു

കൊയിലാണ്ടി: ഒ.എൽ.എക്സ്.വഴി കടത്തിക്കൊണ്ടു പോയ വാഹനം പോലീസ് പിടിച്ചെടുത്തു. ഒഎൽഎക്സ് വഴി തട്ടിപ്പു നടത്തി വാഹനം കൈക്കലാക്കി തമിഴ്നാട്ടിൽ എത്തിച്ച് മറിച്ചു വിൽപ്പന നടത്തുന്ന സംഘത്തിൽ നിന്നാണ് വാഹനം കൊയിലാണ്ടി പോലീസ് പിടിച്ചെടുത്തത്. മുചുകുന്ന് സ്വദേശി അശ്വന്തിൻ്റ കാർ 2021 ജനുവരി മാസം ഒഎൽഎക്സ് വഴി കബളിപ്പിച്ച് കൈക്കലാക്കിയ തൃശ്ശൂർ സ്വദേശി മീത്തലെ പുത്തലത്ത് സഫീർ മറിച്ചുവിറ്റ വാഹനമാണ് പോലീസ് പിടിച്ചെടുത്തത്. തമിഴ്നാട്ടിലെ വിരുത നഗർ ജില്ലയിൽ ശിവകാശി കടുത്ത തിരുത്തിങ്കലിൽ നിന്നാണ് കാർ കണ്ടെടുത്തത്.

സംസ്ഥാനത്തെ സമാന്തരമായി തട്ടിപ്പു നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് സഫീർ. കൊയിലാണ്ടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവേ സി ഐ എൻ. സുനിൽകുമാറിൻ്റെ നേതൃത്വത്തിൽ എസ് ഐ, എസ്. എസ്, ശ്രീജേഷ് കുമാർ, എസ് ഐ കെ..ടി. പ്രകാശൻ, സീനിയർ സി.പി.ഒ ബിജു വാണിയംകുളം എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. നേരത്തെ ഈ കേസിലെ പ്രതിയായ സഫീറിനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്ത്. റിമാൻഡിലായിരുന്നു. സമർത്ഥമായ പോലീസിൻ്റെ അന്വേഷണമാണ് കാർ കണ്ടെത്താൻ കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *