KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി GVHSSൽ ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിച്ചു

കൊയിലാണ്ടി: ഗാന്ധിസ്മൃതി വാരത്തിൻ്റെ ഭാഗമായി കൊയിലാണ്ടി GVHSSൽ ഗാന്ധിയൻ സന്ദേശങ്ങൾ ഗ്രാമങ്ങളിലേക്ക് എന്ന മുദ്രാവാക്യവുമായി ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിച്ചു.
നഗരസഭ കൗൺസിലർ എ.ലളിത സ്‌മൃതി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. മുചുകുന്ന്,  കുറുവങ്ങാട്,  പെരുവട്ടൂർ, ഗുരുകുലം ബീച്ച് എന്നിങ്ങനെ പ്രധാനമായും നാല് കേന്ദ്രങ്ങളിലാണ് യാത്രയ്ക്ക് സ്വീകരണം ഒരുക്കിയത്. സ്വീകരണകേന്ദ്രങ്ങളിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും എത്തിച്ചേർന്നിരുന്നു.

പെരുവട്ടൂർ സ്വീകരണ കേന്ദ്രത്തിൽ കൊയിലാണ്ടി നഗരസഭ സഭ കൗൺസിലർ രജീഷ് വെങ്ങളത്തു കണ്ടി ഗാന്ധിയൻ പുസ്തകങ്ങളുടെ വിതരണം ഉദ്ഘാടനം നിർവഹിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിലായി കൊയിലാണ്ടി നഗരസഭാ കൗൺസിലർമാരായ അഖില, ജിഷ, സിന്ധു സുരേഷ് തുടങ്ങിയവ യാത്രയെ അഭി സംബോധന ചെയ്തു. ദേശഭക്തി ഗാനങ്ങളും ഗാന്ധിയൻ സന്ദേശങ്ങളുമായി പ്രയാണം നടത്തിയ ഗാന്ധിസ്മൃതി യാത്രയ്ക്ക് സുരേഷ്, രാമചന്ദ്രൻ, വി.എം സിന്ധു, രമേശൻ എം. എം, വിജയൻ എൻ. കെ. തുടങ്ങിയ അധ്യാപകർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *