KOYILANDY DIARY

The Perfect News Portal

പാലാ സെൻ്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

കോട്ടയം: പാലാ സെൻ്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. പാലാ സെൻ്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനിയെയാണ് കഴുത്തറത്ത് കൊലപ്പെടുത്തിയത്. വൈക്കം തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിതിന മോളാണ് കൊല്ലപ്പെട്ടത്.

പെണ്‍കുട്ടി പരീക്ഷയ്ക്ക് എത്തിയപ്പോള്‍ ആയിരുന്നു കൊലപാതകം. കൂത്താട്ടുകുളം ഉപ്പാനിയില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതി സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. പാലാ സെന്റ് തോമസ് ക്യാംപസിനുള്ളില്‍ ആണ് സംഭവം. അതേസമയം, കൊലപാതകത്തിലേക്ക് നയിച്ചത് പ്രേമനൈരാശ്യ പകയാണെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *