KOYILANDY DIARY

The Perfect News Portal

മോഷ്ടിച്ച ടിപ്പർ എലത്തൂർ പോലീസ് സിനിമാ സ്റ്റൈലിൽ സാഹസികമായി പിടികൂടി

കൊയിലാണ്ടി: മോഷ്ടിച്ച ടിപ്പർ എലത്തൂർ പോലീസ് സാഹസികമായി പിടികൂടി. ഒരാൾ അറസ്റ്റിൽ നാലുകുടി പറമ്പിൽ അബ്ബാസ് (30) ആണ് പിടിയിലായത്. കോഴിക്കോട് മലാപ്പറമ്പിൽ നിർത്തിയിട്ട KL 57 8485 നമ്പർ ടിപ്പർ ലോറിയാണ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രി നിർത്തിയിട്ടതായിരുന്നു. ഇത് സംബന്ധിച്ച് ചേവായൂർ പോലീസ്സ് സ്റ്റേഷനിൽ പരാതിയുണ്ട്. ശനിയാഴ്ച എലത്തുർ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ അത് വഴി പോവുകയായിരുന്ന ടിപ്പറിന് കൈകാണിച്ചെങ്കിലും നിർത്താതെ പോവുകയായിരുന്നു. സംശയം തോന്നിയ പോലീസ് ടിപ്പറിനെ പിൻതുടർന്നു. പിന്നീട് സിനിമാ സ്റ്റൈലിൽ ടിപ്പർ പറക്കാൻ തുടങ്ങി.

പോലീസ് പിറകെയും ഓട്ടത്തിനിടയിൽ നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചായിരുന്നു ടിപ്പറിൻ്റെ പരക്കംപാച്ചിൽ നിരവധി പേർക്ക് പരുക്കുണ്ട്. പാവങ്ങാട് വഴി കയറി പുതിയങ്ങാടിയിലൂടെ വെസ്റ്റ്ഹിൽ ചുങ്കം വഴി കടന്ന് ഒടുവിൽ ബിലാത്തികുളം അബലത്തിൻ്റെ മുൻവശം ഇടിച്ചു നിർത്തുകയായിരുന്നു. ഓടാൻ ശ്രമിച്ച അബ്ബാസിനെ എലത്തുർ പോലീസ് മല്പ്പിടുത്തത്തിലൂടെ കീഴടക്കി. ടിപ്പറും, പ്രതിയേയും കസ്റ്റഡിയിലെടുത്ത് കേസ് ചേവായൂർ പോലീസിന് കൈമാറി. പ്രിൻസിപ്പാൾ എസ്ഐ കെ. ആർ. രാജേഷ്, അഡീഷണൽ എസ്.ഐ. കെ. രാജീവ്, സുഗീഷ്, സി.പി.ഒ. സുർജിത്ത് തുടങ്ങിയവരാണ് സാഹസിക റെയ്ഡിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *