KOYILANDY DIARY

The Perfect News Portal

വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകളും പഠനോപകരണങ്ങളും നൽകി

തുറയൂർ: കോഴിക്കോട് കുറ്റിക്കാട്ടൂർ AWH എഞ്ചിനീയറിംങ്ങ് കോളേജിലെ 2008-2012 മെക്കാനിക്കൽ എഞ്ചിനീയറിംങ്ങ് ബാച്ചിൻ്റെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഓൺലൈൻ പഠനത്തിനു ബുദ്ധിമുട്ടുന്ന വിവിധ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കുവേണ്ടി മൊബൈൽ ഫോണുകളും പഠനോപകരണങ്ങളും നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി. കെ ഗിരീഷ് ഫോണുകൾ കൈമാറി കൊണ്ട് ഉൽഘാടനം ചെയ്തു.

സമൂഹത്തിൽ ഇതുപോലെയുള്ളപൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സജിത കോലാത്ത് താഴ (വാർഡ് മെമ്പർ) അദ്ധ്യക്ഷത വഹിച്ചു. എഞ്ചിനീയറിംങ്ങ് ബാച്ചിൻ്റെ ഭാരവാഹി വിജേഷ് കൊടക്കാട് സ്വാഗതം പറഞ്ഞു. സഫിയ ടീച്ചർ, ഇല്ലത്ത് രാധാകൃഷ്ണൻ, ലക്ഷ്മണൻ കെ.കെ, സുരേഷ് ബാബു കവണ പൊയിൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *