KOYILANDY DIARY

The Perfect News Portal

ഭാരത് ബന്ദ് വിജയിപ്പിക്കാൻ തീരുമാനിച്ചു

കൊയിലാണ്ടി: സപ്തംബർ 27 ന് നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കാൻ കൊയിലാണ്ടിയിൽ ചേർന്ന ഇടത് കർഷക സംഘടനകളുടെ യോഗം തീരുമാനിച്ചു.  കേന്ദ്ര സർക്കാറിൻ്റെ കർഷക ദ്രോഹ നിലപാടുകൾ തിരുത്തുക, പൊതു ആസ്തികൾ വിൽക്കാനുള്ള നയം തിരുത്തുക, ജനവിരുദ്ധ നയങ്ങൾ തിരുത്തുക, ജനാധിപത്യത്തെ സംരക്ഷിക്കാൻ തയ്യാറാവുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.

ഭാരത് ബന്ദിൻ്റെ പ്രചരണാർത്ഥം 26 ന് എല്ലാ യൂനിറ്റുകളിലും പന്തം കൊളുത്തി പ്രകടനം നടത്തും. 25 ന് എല്ലാ പ്രധാന ടൗണുകളിലും പ്രതിഷേധ സംഗമങ്ങൾ ചേരും. ബന്ദ് ദിവസം രാവിലെ ടൗണിൽ കേന്ദ്രീകരിച്ച പ്രതിഷേധ പ്രകടനം നടത്താൻ തീരുമാനിച്ചു. യോഗത്തിൽ പി.കെ. വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. കേരള കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം കെ.ഷിജു. സി. സത്യ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *