പത്താംക്ലാസ് പാസായവർക്ക് ഇന്ത്യൻ കരസേനയിൽ സിവിലിയൻ സ്വിച്ച് ബോർഡ് ഓപ്പറേറ്റർമാരാകാൻ അവസരം
.
പത്താംക്ലാസ് പാസായവർക്ക് ഇന്ത്യൻ കരസേനയിൽ സിവിലിയൻ സ്വിച്ച് ബോർഡ് ഓപ്പറേറ്റർമാരാകാൻ അവസരം. 190 ഒഴിവുകളാണുള്ളത്. നേരിട്ടുള്ള നിയമനമാണ് നടക്കുന്നത്. ഫോൺ കോളുകൾ സ്വീകരിച്ച് അവ കൃത്യമായ വ്യക്തികൾക്കോ വിഭാഗത്തിനോ കണക്ട് ചെയ്യുന്ന ജോലിയാണ് സ്വിച്ച് ബോർഡ് ഓപ്പറേറ്റർമാർ നിർവഹിക്കുന്നത്. ഇന്ത്യൻ ആർമി ഗോവ സിഗ്നൽസ് ട്രെയിനിങ് സെന്റർ ഹെഡ്ക്വാർട്ടേർസിന്റെ തൊഴിൽ വിജ്ഞാപനമനുസരിച്ച് ഇതിലേക്കുള്ള അപേക്ഷകൾ ഇ മെയിൽ വഴി മെയ് 31നകം സമർപ്പിക്കാവുന്നതാണ്.

ജനറൽ 94 ഒഴിവുകൾ, പിന്നോക്ക വിഭാഗം 43 ഒഴിവുകൾ, പട്ടികജാതി 22 ഒഴിവുകൾ, സാമ്പത്തിക പിന്നോക്കം 19 ഒഴിവുകൾ, പട്ടിക വർഗ്ഗം 12 ഒഴിവുകൾ എന്ന വിധത്തിലാണ് ഒഴിവുകളുള്ളത്. ഇതിൽ ഭിന്നശേഷിക്കാർക്ക് 12 എണ്ണവും വിമുക്തഭടന്മാർക്ക് 20 എണ്ണവും മാറ്റിവെച്ചിട്ടുണ്ട്. വിജ്ഞാപനമനുസരിച്ച് പത്താംക്ലാസ്/ തത്തുല്യം ജയിച്ചവർക്ക് അപേക്ഷിക്കാം. പ്രൈവറ്റ് എക്സ്ചേഞ്ച് ബോർഡിൽ (PBX) ആറ് മാസത്തെ പരിചയം വേണം. സ്പോക്കൺ ഇംഗ്ലീഷ്, സ്പോക്കൺ ഹിന്ദി എന്നിവയിലെ അഭിരുചി അഭികാമ്യം.

18 നും 25 ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള വകുപ്പ് ജീവനക്കാർക്ക് 40 വയസുവരെയും ഇവരിൽ പട്ടിക വിഭാഗക്കാർക്ക് 45 വയസുവരെയും അപേക്ഷിക്കാം. 21,700 -69,100 രൂപവരെ പ്രതിമാസം ശമ്പളം ലഭിക്കും. ഡിഎ തുടങ്ങിയ കേന്ദ്രനിരക്കിലുള്ള ആനുകൂല്യങ്ങളോടെ തുടക്കത്തിൽ മാസ ശമ്പളമായി 40,000 രൂപയുടെ അടുത്ത് ലഭിക്കും. ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് കൂടുതൽ വിവരങ്ങൾ മനസിലാക്കിയതിനുശേഷം മാത്രം അപേക്ഷിക്കൂ.




