KOYILANDY DIARY

The Perfect News Portal

എക്‌സൈസ് സംഘം റെയ്ഡ്: ചേലിയയിൽ 520 ലിറ്റർ വാഷ് പിടികൂടി

 കൊയിലാണ്ടി: എക്സ്സൈസ് പാർട്ടിക്കു കിട്ടിയ രഹസ്യവിവരത്തെ തുടർന്നു ചേലിയ കമ്മളി പാടത്ത് ഞായറാഴ്ച ഉച്ചക്ക് നടത്തിയ റെയ്‌ഡിൽ 520 ലിറ്റർ വാഷും ഗ്യാസ് സിലിണ്ടർ, അലുമിനിയം പാത്രങ്ങൾ എന്നിവ ഉൾപ്പെടെ വാറ്റ് ഉപകരണങ്ങളും കണ്ടെടുത്ത് നശിപ്പിച്ചു. കേസെടുത്ത് പ്രതികളെ പറ്റി അന്വേഷണം ആരംഭിച്ചു, ചേലിയയിൽ നടക്കുന്ന വ്യാജ വാറ്റിനെതിരെ ഇനിയും ശക്തമായ റെയ്‌ഡുകൾ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും കൊയിലാണ്ടി എക്സ്സൈസ് അറിയിച്ചു. റെയ്‌ഡിൽ പ്രിവൻറ്റീവ് ഓഫീസർ ഹാരിസ്.എം, ഗ്രേഡ് പ്രിവെൻറ്റീവ് ഓഫീസർ ബാബു പി, എക്സൈസ്കമ്മിഷണർ സ്കോഡിലെ ഗ്രേഡ് പ്രിവൻറ്റീവ് ഓഫീസർ സി. രാമകൃഷ്ണൻ. സിവിൽ എക്സ്സൈസ് ഓഫീസർമാരായ പി.പി. ഷൈജു, ആർ.കെ. റഷീദ്, കെ നിഖിൽ  എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *