KOYILANDY DIARY

The Perfect News Portal

കടലോര മേഖലയിൽ അടിയന്തരമായി ആശ്വാസ നടപടികൾ സ്വീകരിക്കണം: ബിജെപി

കൊയിലാണ്ടി: കടലാക്രമണ ദുരന്തവും കടുത്ത വറുതിയുടെ ദുരിതവും അനുഭവിക്കുന്ന കടലോര മേഖലയിൽ അടിയന്തിരമായി ആശ്വാസ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറകണമെന്ന് ബിജെപി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കടലാക്രമണം തടയാൻ തീരദേശത്ത്  പുലിമുട്ട് നിർമ്മിക്കാനും ആധുനികമായ ടെട്രോ പാഡു പയോഗിച്ചുള്ള തീരസംരക്ഷണ സംവിധാനം സർക്കാർ ഉറപ്പു വരുത്തണം കടലാക്രമണങ്ങൾ ഉണ്ടാകുമ്പോൾ പ്രദേശത്ത് സന്ദർശനം നടത്തുന്നതല്ലാതെ യാതൊരുവിതത്തിലുള്ള ഇടപെടലുകളും നടത്താൻ അധികാരികൾ  തയ്യാറാവുന്നില്ല.

കൊറോണയുടെയും കടൽക്ഷോഭത്തിൻ്റെയും  സാഹചര്യത്തിൽ മത്സ്യബന്ധന തൊഴിലാളികൾക്ക്   സർക്കാർ അടിയന്തിര ധനസഹായം നൽകണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു. കടലാക്രമണ പ്രദേശങ്ങൾ ഒ ബി സി മോർച്ച സംസ്ഥാന പ്രസിഡണ്ട് എൻ.പി രാധാകൃഷ്ണൻ്റെ. നേതൃത്വത്തിൽ ബിജെപി മണ്ഡലം പ്രസിഡണ്ട് ജയ്കിഷ് എസ്സ്. ആർ, ജില്ല ട്രഷറർ വി.കെ ജയൻ, എൻ.പി. പ്രദീപ് കുമാർ, കെ.വി സുരേഷ്, ഉണ്ണികൃഷ്ണൻ മുത്താമ്പി തുടങ്ങിയവർ സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *