KOYILANDY DIARY

The Perfect News Portal

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൊബൈൽ മെഡിക്കൽ യൂനിറ്റ് ആരംഭിച്ചു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൊബൈൽ മെഡിക്കൽ യൂനിറ്റ് തിരുവങ്ങൂർ സി.എച്ച്.സി കേന്ദ്രീകരിച്ച് ആരംഭിച്ചു. ഒരു ഡോക്റ്റർ, ഒരു സ്റ്റാഫ് നേഴ്സ്, ഒരു ജെഎച്ച് ഐ, എന്നിവരടങ്ങിയതാണ് മെഡിക്കൽ യൂനിറ്റ്. ചേമഞ്ചേരി, ചേങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്തുകളും, കൊയിലാണ്ടി നഗരസഭയിലെ 34 വാർഡുകളും ആണ് മെഡിക്കൽ യൂനിറ്റിന്റെ പരിധി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് മൊബൈൽ മെഡിക്കൽ യൂനിറ്റ് ഫ്ലാഗ് ഓഫ് ചെയ്തു. കൺട്രോൾ റൂം ഉദ്ഘാടനം ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ ടി എം കോയ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ ജീവാനനന്ദൻ, ഷിബ ശ്രീധരൻ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ അതുല്യബൈജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ കെ ജുബീഷ് എം പി മൊയ്തീൻകോയ, ബിന്ദുസോമൻ, കെ അഭിനിഷ് സുധ കാപ്പിൽ, രജില കെ എം,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മനോജ്കുമാർ, ചേമഞ്ചേരി ഗ്രാമപഞ്ചാത്തംഗം ശബ്ന ഉമ്മാരിയി,ൽ മെഡിക്കൽ ഓഫീസർ പി ടി അനി, എച്ച് ഐ കെ കെ ശശി എന്നിവർ സന്നിഹിതരായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തിൽ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *