KOYILANDY DIARY

The Perfect News Portal

മുത്താമ്പി പാലം യൂത്ത് കെയർ പ്രവർത്തകർ ശുചീകരിച്ച്

കൊയിലാണ്ടി: കോവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്നവർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ യൂത്ത് കോൺഗ്രസ് ആരംഭിച്ച യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി മുത്താമ്പി പാലം ശുചീകരിച്ചു. പാലത്തിൽ അടിഞ്ഞ് കിടന്ന മണ്ണും ചളിയും വളണ്ടിയർമാർ നീക്കം ചെയ്തു. അസീസ് ആണ്ടാറത്ത്, റാഷിദ് മുത്താമ്പി, റിഷാൽ നടേരി, ലത്തീഫ്. ചാത്തൻ കല്ലിൽ, രാജൻ പൊന്യേത്ത് മുഹമ്മദ് നിഹാൽ, ഉഷ ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.

യൂത്ത് കെയറിൻ്റെ ഭാഗമായി ലോക്ക് ഡൗൺ സമയത്ത് നിരവധി പ്രവർത്തനങ്ങളാണ് നടന്ന് വരുന്നത്. ഭക്ഷണ വിതരണം, മരുന്ന്, സാനിറ്റൈസേഷൻ, അവശ്യ വസ്തുക്കൾ എത്തിച്ച് നൽകൽ തുടങ്ങി ഏത് ആവശ്യത്തിനു ബന്ധപ്പെട്ടാലും വളണ്ടിയർമാർ വീടുകളിൽ എത്തിച്ച് നൽകുന്നുണ്ട്. രോഗികൾക്ക് ആശുപത്രി യാത്രകൾക്കായി വാഹന സൗകര്യവും യൂത്ത് കെയർ ഒരുക്കിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധി അവസാനിക്കുന്നത് വരെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് യൂത്ത് കോൺഗ്രസിൻ്റെ തീരുമാനമെന്ന് നേതാക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *