KOYILANDY DIARY

The Perfect News Portal

ഹോംഗാർഡ്സ് ‌ & സിവിൽ ഡിഫെൻസ് വളണ്ടിയർ റൈസിംഗ് ഡേ ദിനം ആചരിച്ചു

കൊയിലാണ്ടി: അഗ്‌നിരക്ഷാ നിലയം ഡിസംബർ 6 ഹോംഗാർഡ്സ് ‌ & സിവിൽ ഡിഫെൻസ് വളണ്ടിയർ റൈസിംഗ് ഡേ ദിനമായി ആചരിച്ചു. വടകര ആർ.ഡി.ഒ. സി. ബിജു ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഓഫീസർ സി.പി ആനന്ദൻ  അധ്യക്ഷത വഹിച്ചു. പ്രകൃതി ദുരന്തമായാലും, മഹാമാരികളായാലും ദുരന്തമുഖത്തു ഹോംഗാർഡ്സ് ‌ & സിവിൽ ഡിഫെൻസ് വളണ്ടിയർമാർ ചെയ്യുന്ന നിസ്വർഥ സേവനം വിലമതിക്കാനാവാത്തതാണെന്ന് ആർ.ഡി.ഒ. പറഞ്ഞു. 

ഡിസംബർ 6മുതൽ 12വരെ വിവിധയിടങ്ങളിൽ സേവന ശുചീകരണ പ്രവർത്തനങ്ങൾ, ബോധവൽക്കരണ ക്‌ളാസ്സുകൾ, മോക് ഡ്രില്ലുകൾ എന്നിവ ചെയ്ത് വാരാഘോഷം നടത്തും. ഡെപ്പ്യൂട്ടി താഹസിൽദാർ രഞ്ജിത്ത്, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ, അസിസ്റ്റൻ്റ്. ഓഫീസർ പി.കെ. പ്രമോദ്, ടി.പി. ഷിജു, സന്ദീപ്‌, സത്യൻ നമ്പിയേരി, പി.കെ. രാകേഷ് , സി.ഡി.വി. അംഗം ബിജു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *