KOYILANDY DIARY

The Perfect News Portal

ശ്രീ വെള്ളാപ്പള്ളി നടേശൻ ധന്യ സാരഥ്യ രജത ജൂബിലി ആഘോഷം

കൊയിലാണ്ടി: വെള്ളാപ്പള്ളി നടേശൻ ധന്യ സാരഥ്യ രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടിയുടെ അവലോകന യോഗം നടന്നു. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി, എസ് എൻ ട്രസ്റ്റ്‌ സെക്രട്ടറി എന്നീ പദവികൾ വഹിക്കുന്ന വെള്ളാപ്പള്ളി നടേശൻ സംഘടനയുടെ നേതൃപദവിയിൽ തുടർച്ചയായി 25 വർഷം പൂർത്തിയാക്കിയിരിക്കുന്ന കാൽ നൂറ്റാണ്ടു കാലം അദ്ദേഹത്തിന്റെ സാരഥ്യ മൂലം യോഗത്തിനും ട്രസ്റ്റിനും കൈവരിക്കാനായ നേട്ടങ്ങൾ വിശദീകരിക്കുന്ന ചടങ്ങും അതോടൊപ്പം ഒരു വർഷ കാലയളവിനുള്ളിൽ നടത്താൻ ഉദ്ദേശിക്കുന്ന വിവിധ കർമ്മ പരിപാടികളുടെയും ഔപചരികമായ ഉൽഘടനം നടന്നു.

ഇതിൻ്റെ ഭാഗമായി എസ് എൻ ഡി പി യോഗം കൊയിലാണ്ടി യൂണിയൻ ആർ എസ് എം എസ് എൻ ഡി പി കോളേജിൽ ചേർന്ന യോഗം ആർ എസ് എം എസ് എൻ ഡി പി കോളേജ് പ്രിൻസിപ്പൽ dr സുജേഷ് കെ. വി ഉത്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ കെ. എം രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ഗുരുദേവ കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ ഭാസ്കർ, ഡയറക്ടർ ബോർഡ് മെമ്പർ കെ. കെ ശ്രീധരൻ, കൗൺസിലർമാരായ ചോയിക്കുട്ടി, കുഞ്ഞികൃഷ്ണൻ കെ. കെ, സന്തോഷ്‌ കെ. വി, പുഷ്പൻ എം. പി എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി പറമ്പത്ത് ദാസൻ സ്വാഗതവും സുരേഷ് മേലേപ്പുറത്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *