KOYILANDY DIARY

The Perfect News Portal

ഹൊറര്‍ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ അരങ്ങേറിയത് നാടകീയമായ സംഭവങ്ങള്‍

https://youtu.be/3Li4OLgJ_Gc

ജൂലിയ ഡുക്കോണു സംവിധാനം ചെയ്ത ചിത്രം നരഭോജിയായിത്തീരുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്ടൊറൊന്റോ ഫിലിം ഫെസ്റ്റിവലില്‍ ഒരു ഹൊറര്‍ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ അരങ്ങേറിയത് നാടകീയമായ സംഭവങ്ങള്‍.

റോ എന്ന ഫ്രഞ്ച് ചിത്രം കണ്ട കാണികളില്‍ പലരും മോഹാലസ്യപ്പെട്ട് വീഴുകയും അവര്‍ക്ക് വൈദ്യ സഹായം നല്‍കാന്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സംഘം തീയറ്ററുകളിലെത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Advertisements

ജൂലിയ ഡുക്കോണു സംവിധാനം ചെയ്ത ചിത്രം നരഭോജിയായിത്തീരുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. സസ്യാഹാരം മാത്രം കഴിച്ചു ശീലിച്ച പെണ്‍കുട്ടി സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം മുയലിന്റെ കരള്‍ തിന്നുകയും പിന്നീട് മനുഷ്യമാംസത്തിന് അടിമപ്പെടുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്ന ചിത്രത്തിലെ രംഗങ്ങള്‍ കണ്ടപ്പോള്‍ കാണികളിലെ ചിലര്‍ തളര്‍ന്നു വീഴുകയും തുടര്‍ന്ന് സംഘാടകര്‍ വൈദ്യ സഹായം തേടുകയുമാണ് ചെയ്തത്. കാന്‍ ഫെസ്റ്റിവലില്‍ ഫിപ്രസി പുരസ്കാരം നേടിയ റോ മികച്ച അഭിപ്രായമാണ് നേടുന്നത്.

ഇതാദ്യമായല്ല സിനിമ കണ്ട് കാണികള്‍ തളര്‍ന്നു വീഴുന്നത്. വി/എച്ച്‌/എസ്, ആന്റിക്രെസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിക്കപ്പെട്ടപ്പോള്‍ സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *