KOYILANDY DIARY

The Perfect News Portal

ഹിന്ദി കലണ്ടര്‍ പ്രകാശനം ചെയ്തു

കൊയിലാണ്ടി: ചിങ്ങപുരം സി കെ ജി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ‘ആലോഖ്’ ഹിന്ദി ക്ലബ് തയ്യാറാക്കിയ കലണ്ടര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മാസങ്ങളും ദിനങ്ങളും മാത്രമല്ല അക്കങ്ങളും ഹിന്ദിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന കലണ്ടര്‍ പാഠപുസ്തകങ്ങള്‍ക്കപ്പുറത്ത് വിദ്യാര്‍ത്ഥികളില്‍ ഭാഷ പ്രവീണ്യം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടു കൂടിയാണ് തയ്യാറാക്കിയിരിക്കുന്നത്. ആലോഖ് ക്ലബിന്‍റെ കണ്‍വീനറും സ്കൂളിലെ ഹിന്ദി അധ്യാപകനുമായ ടി സതീഷ് ബാബുവിന്‍റെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ സംസ്ഥാനത്ത് ആദ്യമായി സമ്പുര്‍ണമായി ഹിന്ദിയിലുള്ള കലണ്ടര്‍ തയ്യാറാക്കിയത്. ചടങ്ങില്‍  ഇ കെ വിജയന്‍ എം എല്‍ എയും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *