KOYILANDY DIARY

The Perfect News Portal

ഹര്‍ത്താല്‍ ദിനത്തില്‍ ഭക്ഷണവുമായി കോഴിക്കോട്ടെ സന്നദ്ധ പ്രവര്‍ത്തകര്‍

കോഴിക്കോട്: കോഴിക്കോട് എത്തുന്നവര്‍ ഒരിക്കലും വിശന്നിരിക്കരുതെന്ന ആ നാട്ടുകാരുടെ നിര്‍ബന്ധം ഓപ്പറേഷന്‍ സുലൈമാനി പോലെയുള്ള പരിപാടികളിലൂടെ കണ്ടവര്‍ക്ക് മുന്നിലേയ്ക്ക് വീണ്ടും മനുഷ്യത്വത്തിന്‍റെ മാതൃകയായി കോഴിക്കോട്ടെ യുവസംഘം. ഹര്‍ത്താല്‍ ദിനത്തില്‍ ജില്ലയിലെത്തുന്നവര്‍ ഭക്ഷണം കിട്ടാതെ വിഷമിക്കരുതെന്ന ലക്ഷ്യവുമായി 400 ഭക്ഷണ പൊതികളുമായാണ് രക്തദാതാക്കളുടെ കൂട്ടായ്മ നഗരത്തിലിറങ്ങിയത്.

ഹര്‍ത്താല്‍ പൂര്‍ണ്ണ വിജയമാക്കാന്‍ ശ്രമിക്കുന്നവര്‍ കാണാത്ത മനുഷ്യരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയതാണ് ഈ യുവാക്കളെ ഇതിന് പ്രേരിപ്പിച്ചത്. ഹര്‍ത്താല്‍ ദിവസങ്ങള്‍ക്ക് പുറമേ ഞായറാഴ്ചകളിലും മറ്റ് വിശേഷ ദിവസങ്ങളിലും ഇവര്‍ ഭക്ഷണവുമായി എത്താറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *