KOYILANDY DIARY.COM

The Perfect News Portal

സൗജന്യ ബസ് സര്‍വീസിന് തുടങ്ങി

കോഴിക്കോട്: എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച്‌ സെന്ററിലേക്കുള്ള രോഗികള്‍ക്കും സഹയാത്രികര്‍ക്കുമായി സൗജന്യ ബസ് സര്‍വീസിന് തുടങ്ങി. കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ നിന്നാണ് ബസ് സര്‍വീസ്.

ദിവസവും രാവിലെ 8.45, ഉച്ചയ്ക്ക് രണ്ട്, രാത്രി 7.30 എന്നിങ്ങനെ മൂന്ന് ട്രിപ്പുകളാണ് റെയില്‍വേസ്റ്റേഷനില്‍ നിന്ന് ചൂലൂരിലുള്ള ആശുപത്രിയുള്ള ഉണ്ടാവുക. ബസ് റെയില്‍വേസ്റ്റേഷന്‍ വളപ്പിലെ ആര്‍.എം.എസ്. ഓഫീസ് പരിസരത്ത് നിന്ന് പുറപ്പെടും. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് തിരിച്ചും ദിവസവും മൂന്ന് ട്രിപ്പുകള്‍ ഉണ്ടാവും.

സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ സ്റ്റേഷന്‍ മാനേജര്‍ ജോസഫ് മാത്യു ബസ് സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തു. പി.എസ്. സുബില്‍, പി.എ. ജയപ്രകാശ്, സാജു ജെയിംസ്, ഡോ. ഷിനൂപ് രാജ്, ടി.വി. വേലായുധന്‍, പ്രമോദ് എന്നിവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!