KOYILANDY DIARY

The Perfect News Portal

നഗരസഭാ ആരോഗ്യ വിഭാഗം മാനാഞ്ചിറയില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി

കോഴിക്കോട്: മത്സ്യങ്ങള്‍ ചത്തുപൊന്തുകയും ജലത്തില്‍ ഇ-കോളി, ക്വാളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്ത സാഹചര്യത്തില്‍ നഗരസഭാ ആരോഗ്യ വിഭാഗം മാനാഞ്ചിറയില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി.

എഴുപതു ലക്ഷം ലിറ്ററോളം ജലമുള്ള നഗരത്തിലെ പ്രധാന ജലസ്രോതസ്സില്‍ ആയിരം ലിറ്ററിന് രണ്ടര ഗ്രാം എന്ന അനുപാതത്തിലാണ് ബ്ലീച്ചിങ് പൗഡര്‍ കലര്‍ത്തിയത്. കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി. രമേശന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ വി.കെ. പ്രമോദ്, പി.പി. പ്രകാശന്‍, ആറ് ശുചീകരണ വിഭാഗം ജീവനക്കാര്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ് ശുചീകരണ പ്രക്രിയയില്‍ പങ്കാളികളായത്.

അതേസമയം മാനാഞ്ചിറയില്‍നിന്നുള്ള കുടിവെള്ള വിതരണം ഇനിയും വൈകും. സി.ഡബ്ല്യു.ആര്‍.ഡി.എം. ശാസ്ത്രജ്ഞര്‍ സൂപ്പര്‍ ക്ലോറിനേഷന് ശേഷമുള്ള ജലത്തിന്റെ സാമ്പിള്‍  പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കിയ ശേഷം മാത്രമേ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുകയുള്ളൂ.

Advertisements

Leave a Reply

Your email address will not be published. Required fields are marked *