KOYILANDY DIARY

The Perfect News Portal

സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും സംഘടിപ്പിച്ചു


ഉള്ള്യേരി: വോയിസ് ഓഫ് മുണ്ടോത്തും വിട്രസ്റ്റ് കണ്ണാശുപത്രി ബാലുശ്ശേരിയും സംയുക്തമായി മുണ്ടോത്ത് അംഗനവാടിയിൽ സൗജന്യ നേത്ര പരിശോധനയും തിമി രശസ്ത്രക്രിയാ ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പ് ഉള്ള്യേരി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ കെ. എം. സുധീഷ് ഉദ്ഘാടനം ചെയ്തു. വോയിസ് ഓഫ് മുണ്ടോത്ത് സെക്രട്ടറി ബിനോയ്‌ അവന്നൂർമീത്തൽ അധ്യക്ഷത വഹിച്ചു. ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന ടീച്ചർ, ബഷീർ ഇ. എം, വിട്രസ്റ്റ് കണ്ണാശുപത്രി പബ്ലിക് റിലേഷൻ ഓഫീസർ ബാലകൃഷ്ണൻ എൻ. കെ എന്നിവർ സംസാരിച്ചു. വോയിസ് ഓഫ് മുണ്ടോത്ത് പ്രസിഡണ്ട് അരുൺ അവന്നൂർ സ്വാഗതവും, വോയിസ്‌ ഓഫ് മുണ്ടോത്ത് ട്രഷറർ നിധീഷ് നമ്പ്യാട്ടിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *