KOYILANDY DIARY

The Perfect News Portal

കേരള പ്രവാസി സംഘം ചേമഞ്ചേരി മേഖലാ കൺവെൻഷൻ

ചേമഞ്ചേരി: കേരള പ്രവാസി സംഘം ചേമഞ്ചേരി മേഖലാ കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് മങ്ങോട്ടിൽ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് നിസാർ കാപ്പാട് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ഹാരിസ് ബാഫഖി തങ്ങൾ, ഏരിയാ പ്രസിഡണ്ട് അബൂബക്കർ മൈത്രി, എം.കെ. രാമകൃഷ്ണൻ, ശാന്ത കളമുള്ളകണ്ടി എന്നിവർ സംസാരിച്ചു.

കേരള സർക്കാർ നടപ്പിലാക്കുന്ന ക്ഷേമനിധി, നോർക്ക പദ്ധതികൾ, സാന്ത്വന പദ്ധതി, പുനരധിവാസ പദ്ധതികൾ എന്നിവയുടെ മാതൃകയിൽ കേന്ദ്ര സർക്കാർ നിയമം മൂലം പ്രവാസി ക്ഷേമ പദ്ധതികൾ ആരംഭിക്കണമെന്നും, സമഗ്രമായ ദേശീയ കുടിയേറ്റ നിയമം കൊണ്ടു വരണമെന്നും കൺവെൻഷൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *