KOYILANDY DIARY

The Perfect News Portal

സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: പന്തലായനി സൗത്ത് റെസിഡൻസ് അസോസിയേഷൻ മലബാർ കണ്ണാശുപത്രിയുടെ സഹായത്തോടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. അമ്പ്രമോളി കനാൽ പരിസരത്ത് ഉജ്ജയനി കളരിസംഘത്തിൽ നടന്ന ക്യാമ്പ് നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ. രാജചന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു.

ഡോക്ടർ നയനയുടെ നേതൃത്വത്തിലുള്ള വിദഗ്ദ മെഡിക്കൽ സംഘം പരിശോധനയ്ക്ക് നേതൃത്വം നൽകി. കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധിപേരാണ് ക്യാമ്പിൽ പങ്കെടുത്തത്. മുൻ നഗരസഭ കൗൺസിലർ വി.കെ. രേഖ ക്യാമ്പിന് ആശംസകൾ നേർന്നു. അസോസിയേഷൻ സെക്രട്ടറി അഭിലാഷ് സോപാനം സ്വാഗതവും മുൻ കൗൺസിലർ എം.വി. ബാലൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *