KOYILANDY DIARY

The Perfect News Portal

സ്‌പീക്കറുടെ റൂളിങ്ങിനെതിരെ ചാനല്‍ ചര്‍ച്ച; നിയമസഭയോട് മാപ്പുപറഞ്ഞ് മാതൃഭൂമിയും വേണു ബാലകൃഷ്ണനും

തിരുവനന്തപുരം: നിയമസഭാ സ്പീക്കറുടെ റൂളിങ്ങിനെ വിമര്‍ശിച്ച്‌ ചര്‍ച്ച നടത്തിയ സംഭവത്തില്‍ മാപ്പു പറഞ്ഞ് മാതൃഭൂമി ചാനലും അവതാരകന്‍ വേണു ബാലകൃഷ്‌ണനും. ചാനലിന്റെ സൂപ്പര്‍ പ്രൈം ടൈം എന്ന പ്രതിദിന വാര്‍‌ത്താധിഷ്‌ഠിത ചര്‍ച്ചയില്‍ നിയമസഭാ സ്‌പീക്കറുടെ റൂളിങ്ങിനെ തെറ്റായ തരത്തില്‍ വിശകലനത്തിന് വിധേയമാക്കിയെന്നും, റൂളിങ്ങിനെ അപലപിക്കുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി കെ സുരേഷ് കൂറുപ്പ് എംഎല്‍എ സമര്‍പ്പിച്ച അവകാശ ലംഘന നോട്ടീസിലാണ് മാതൃഭൂമി ന്യൂസ് ചാനല്‍ സിഇഒ മോഹന്‍ നായര്‍, അവതാരകന്‍ വേണു ബാലകൃഷ്ണന്‍ എന്നിവര്‍ നിയമസഭാ സമിതിയെ രേഖാമൂലം ഖേദപ്രകടനം അറിയിച്ചത്.

സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നടത്തിയ റൂളിങ്ങിനെ ഏകപക്ഷീയമെന്ന് ആരോപിക്കുന്നതായിരുന്നു ‘സ്പീക്കറുടെ സംരക്ഷണം മുഖ്യമന്ത്രിക്ക് മാത്രമോ?’ എന്ന പേരില്‍ 2017 മാര്‍ച്ച്‌ 13ന് ചര്‍ച്ച സംഘടിപ്പിച്ചത്. സഭാ രേഖകളില്‍ നിന്നും പരാമര്‍ശങ്ങള്‍ നീക്കം ചെയ്തുന്നതിനായി മുന്‍പ് സ്പീക്കര്‍ കൊണ്ടുവന്ന റൂളിങ്ങിനെ ‘രാഷ്ടീയ രൂപേണ സംശയമുള്ള പിണറായി പറഞ്ഞ വാക്കുകള്‍ നീക്കേണ്ടതില്ല” എന്ന്‌ ഏകപക്ഷീയമെന്ന് വിലയിരുത്തേണ്ടിവരുമെന്നാണ് അവതാരകന്‍ വേണു ആവര്‍ത്തിച്ച്‌ ആരോപിച്ചത്.

രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ തുടര്‍നടപടികള്‍ ആവശ്യമില്ലെന്ന് നിയമസഭാ സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്.  തങ്ങളുടെ പ്രവര്‍ത്തികള്‍ ബോധപൂര്‍വം അല്ലായിരുന്നെന്നും ഇത് എതെങ്കിലും തരത്തിലുള്ള അവകാശ ലംഘനത്തിന് കാരണമായിട്ടുണ്ടെങ്കില്‍ മാപ്പപേക്ഷിക്കുന്നെന്നുമാണ് നോട്ടീസിന് നല്‍കിയ മറുപടി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *