KOYILANDY DIARY

The Perfect News Portal

എ എന്‍ ഷംസീറിന്റെ വീടിനുനേരെ ബോംബെറിഞ്ഞ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തലശ്ശേരി : എ എന്‍ ഷംസീര്‍ എംഎല്‍എയുടെ മാടപ്പീടികയിലെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പുന്നോല്‍ മാക്കൂട്ടം സ്വദേശി ശ്രീനിലയത്തില്‍ ആര്‍ സതീഷ്നെയാണ് തലശ്ശേരി സിഐ എം പി ആസാദും സംഘവും അറസ്റ്റ് ചെയ്‌തത്. മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. തലായി കടപ്പുറത്ത്‌വെച്ച്‌ വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ് അറസ്റ്റ്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് തലശ്ശേരി മേഖലകളില്‍ നടന്ന സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി ജനുവരി നാലിന് രാത്രിയാണ് ബോംബേറ് നടന്നത്.

പ്രദേശത്തെ മുപ്പതോളം ബൈക്കുകളും ആയിരക്കണക്കിന് ഫോണ്‍ കോളുകളും പരിശോധിച്ചാണ് അറസ്റ്റ്. ഇയാളുടെ കൂട്ടുപ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടിയിലാവുമെന്ന് സി ഐ ആസാദ് അറിയിച്ചു. ന്യൂ മാഹി എസ് ഐ സുമേഷ്, എഎസ്‌പിയുടെ ക്രൈം സ്വകാഡ് അംഗങ്ങളും സംഘത്തില്‍ ഉണ്ടായിരുന്നു. ന്യൂ മാഹി പൊലീസാണ് കേസന്വേഷിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *