KOYILANDY DIARY

The Perfect News Portal

സ്‌കൂള്‍ ബസുകളുടെ പരിശോധന 24-ന്‌

കോഴിക്കോട്: റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ പരിധിയിലുള്ള എല്ലാ സ്‌കൂള്‍ ബസുകളും മെയ് 24-ന് രാവിലെ 8 മണിക്ക്‌ മഴക്കാലപൂര്‍വ പരിശോധനയ്ക്കായി രേഖകള്‍ സഹിതം ചേവായൂര്‍ ടെസ്റ്റിങ് ഗ്രൗണ്ടിലും, ചേവരമ്പലം-മുണ്ടിക്കല്‍താഴം ബൈപ്പാസ് റോഡിലും ഹാജരാകേണ്ടതാണെന്ന് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

സ്‌കൂള്‍ കുട്ടികളെ കയറ്റുന്ന മറ്റുവാഹനങ്ങളും പരിശോധനയ്ക്കായി കൊണ്ടുവരണം. ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണ ക്ലാസ് 27-ന് ചേവായൂര്‍ ടെസ്റ്റിങ് ഗ്രൗണ്ടില്‍ നടക്കും. പരിശോധനയ്ക്ക് ഹാജരാക്കി ചെക്ഡ് സ്ലിപ് പ്രദര്‍ശിപ്പിക്കാത്ത വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ. വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *