KOYILANDY DIARY

The Perfect News Portal

പെണ്‍വാണിഭകേന്ദ്രം നടത്തുകയായിരുന്ന ബിജെപി നേതാവ് അറസ്റ്റില്‍

ഭോപാല്‍: വെബ്‌സൈറ്റുവഴി പെണ്‍വാണിഭകേന്ദ്രം നടത്തുകയായിരുന്ന ബിജെപി നേതാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ബിജെപി നേതാവ് നീരജ് ശാക്യയാണ് ഭോപാല്‍ സൈബര്‍സെല്ലിന്റെ പിടിയിലായത്.

ഇയാളും സംഘവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ഭോപാലിലെത്തിച്ച് കെണിയില്‍പ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഭോപാലിലെ ഫ്ളാറ്റില്‍നിന്നാണ് ഇയാളെയും മറ്റ് എട്ടുപേരെയും വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. നാല് പെണ്‍കുട്ടികളെ ഫ് ളാറ്റില്‍നിന്ന് രക്ഷപ്പെടുത്തി. പാര്‍ട്ടിയുമായുള്ള ബന്ധം ആദ്യം നിഷേധിച്ച ഇയാള്‍ മുഖ്യമന്ത്രി ശിവ്രാജ്‌സിങ് ചൌഹാന്‍, ബിജെപി ജനറല്‍ സെക്രട്ടറി തുടങ്ങിയവരുമൊത്തുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെ പ്രതിരോധത്തിലായി.

Advertisements

തെളിവുകള്‍ പുറത്തുവന്നതോടെ ഇയാളെ പാര്‍ടിയില്‍നിന്ന് പുറത്താക്കി. തൊഴില്‍ വെബ്‌ സൈറ്റുകള്‍ വഴി തന്നെയാണ് ഇവര്‍ പെണ്‍കുട്ടികളെ ജോലി തരാമെന്ന് പറഞ്ഞ് ആകര്‍ഷിക്കുന്നതെന്നും സൈബര്‍സെല്‍ എസ്പി ഷൈലേന്ദ്ര ചൌഹാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *