KOYILANDY DIARY

The Perfect News Portal

സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

വടകര : അരൂര്‍ പെരുമുണ്ടച്ചേരിയില്‍ വിജനമായ പറമ്പില്‍ നിന്ന് രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. പെരുമുണ്ടച്ചേരി വെളുത്തപറമ്പത്ത് സലീമിന്റെ എന്ന പറമ്പില്‍ നിന്നാണ് ഇന്നലെ രാവിലെ സ്റ്റീല്‍ ബോംബുകള്‍ ലഭിച്ചത്. പറമ്പില്‍ തേങ്ങ പറിക്കാന്‍ തൊഴിലാളികളോടൊപ്പമെത്തിയതായിരുന്നു സലീമും ബന്ധുക്കളും. തേങ്ങ പറിക്കുന്നതിനിടയില്‍ പറമ്പിലുള്ള മാലിന്യങ്ങള്‍ കത്തിക്കുമ്പോഴാണ് കയ്യാലയ്ക്കരുകില്‍ കമുങ്ങിന്റെ ഉണങ്ങിയ പട്ട സംശയകരമായ നിലയില്‍ കൂട്ടി വെച്ചത് ശ്രദ്ധയില്‍ പെട്ടത്.

തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ബോംബുകള്‍ കണ്ടത്. ഉടനെ നാദാപുരം പൊലീസിലറിയിക്കുകയായിരുന്നു. സുരക്ഷയൊന്നുമില്ലാതെ പുറത്ത് നിന്ന് വ്യക്തമായി കാണാന്‍ പാകത്തിലാണ് വെച്ചത്. കണ്‍ട്രോള്‍ റൂമില്‍ നിന്ന് പൊലീസ് സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും ,ബോംബ് സ്ക്വാഡും പറമ്പില്‍ തെരച്ചില്‍ നടത്തിയെങ്കിലും കൂടുതലൊന്നും കണ്ടെത്തിയില്ല. തട്ടു തട്ടായി കിടക്കുന്ന പറമ്പിന്റെ മദ്ധ്യഭാഗത്തായുള്ള കയ്യാലക്കരുകിലായിരുന്നു ബോബുകള്‍ സൂക്ഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *