പേഴസ് തട്ടിപ്പറിച്ചയാളെ പിടികൂടി
കോഴിക്കോട്: റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പശ്ചിമബംഗാള്‍ സ്വദേശിയുടെ പഴ്സ് തട്ടിപ്പറിച്ച് കല്ലായി സ്വദേശി നഹാസി (54) നെ പിടികൂടി. യാത്രക്കാരും പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. നിരവധി പിടിച്ചുപറി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. റെയില്‍വെ പൊലീസ് എസ്.ഐ. ബി.കെ. സിജു, സിവില്‍ പൊലീസ് ഓഫീസര്‍ സാംസണ്, റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഉദ്യോഗസ്ഥരായ പ്രവീണ്‍, ജയചന്ദ്രന് എന്നിവര്‍ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.