KOYILANDY DIARY

The Perfect News Portal

കുടുംബശ്രീ കൊയിലാണ്ടി താലൂക്ക് കലാമേള: അരിക്കുളം ഗ്രാമപഞ്ചായത്ത് സി.ഡി.എസ് വിജയികളായി

മേപ്പയ്യൂര്‍: കുടുംബശ്രീ പ്രസ്ഥാനത്തിന്റെ 19ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന കൊയിലാണ്ടി താലൂക്ക് കലാമേള അരങ്ങ് 2017 ല്‍ 59 പോയിന്റു നേടി അരിക്കുളം ഗ്രാമപഞ്ചായത്ത് സി.ഡി.എസ് വിജയികളായി.

39 പോയിന്റു നേടി തുറയൂര്‍ സി.ഡി.എസ് രണ്ടാം സ്ഥാനവും പോയിന്റുമായി 35 പോയിന്റു നേടി പയ്യോളി സി.ഡി.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൊയിലാണ്ടി താലൂക്കിനു കീഴിലെ 22 സി.ഡി.എസുകളില്‍ നിന്നായി 412 കുടുംബശ്രീ വനിതകളാണ് 20 ഇനങ്ങളില്‍ മാറ്റുരച്ചത്.

കലോല്‍സവത്തിന്റെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. കുഞ്ഞിരാമന്‍ നിര്‍വ്വഹിച്ചു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ റീന അദ്ധ്യക്ഷത വഹിച്ചു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ടി രാജന്‍, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.ശ്രീജയ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.പി രമ, മെമ്പര്‍ ഭാസ്കരന്‍ കൊഴുക്കല്ലൂര്‍ എ.ഡി.എം.സി എ.സി മൊയ്തി, സി.ഡി.എസ്സ് ചെയര്‍പേഴ്സണ്‍ ഗീത എന്നിവര്‍ സംസാരിച്ചു.
കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി.സി കവിത സ്വാഗതവും, ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

Advertisements

കോഴിക്കോട് താലൂക്ക് തല മല്‍സരങ്ങള്‍ 16 ന് കോഴിക്കോട് ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കും. ജില്ലാതല കലോല്‍സവം 18 ന് കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *