KOYILANDY DIARY

The Perfect News Portal

അഴുക്കു ചാല്‍ വൃത്തിയാക്കുന്നതിനായി മാന്‍ഹോളില്‍ ഇറങ്ങിയ തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച്‌​ മരിച്ചു

ഡല്‍ഹി: അഴുക്കു ചാല്‍ വൃത്തിയാക്കുന്നതിനായി മാന്‍ഹോളില്‍ ഇറങ്ങിയ മൂന്നു തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ച്‌​ മരിച്ചു. തെക്കു കിഴക്കന്‍ ഡല്‍ഹിയിലെ ലജ്​പത്​ നഗറില്‍ ഞായറാഴ്​ചയാണ്​ സംഭവം. മാന്‍ഹോളില്‍ ഇറങ്ങി വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച്‌​ ശ്വാസം മുട്ടലുണ്ടായാണ്​ മരണം സംഭവിച്ചത്​.

അഴുക്കുചാല്‍ വൃത്തിയാക്കാന്‍ ഡല്‍ഹി ജല്‍ ബോര്‍ഡ്​ വാടകക്കെടുത്ത തൊളിലാളികളാണ്​ മരിച്ചതെന്ന റിപ്പോര്‍ട്ട്​ ബോര്‍ഡ്​ നിഷേധിച്ചു. മരിച്ചവര്‍ ജല്‍ ബോര്‍ഡി​ന്റെ  തൊഴിലാളികളല്ല. എന്നാല്‍ അധികൃതരുടെ നിര്‍ദേശമില്ലാതെ എങ്ങനെ ഇൗ മൂന്നു പേരും മാന്‍ഹോളിലിറങ്ങി എന്നതിനെ കുറിച്ച്‌​ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജല്‍ ​ബോര്‍ഡ്​ അധികൃതര്‍ പറഞ്ഞു.

എന്നാല്‍ ഞായറാഴ്​ച രാവിലെ 11.30ഒാടെയാണ്​ സംഭവമെന്ന്​ പൊലീസ്​ പറയുന്നു. ആദ്യം അഴുക്കു ചാല്‍ വൃത്തിയാക്കുന്നതിനായി ഒരാള്‍ മാന്‍ഹോള്‍ വഴി ഇറങ്ങി. കുറേ സമയം കഴിഞ്ഞിട്ടും അയാളെ കാണാത്തതിനാല്‍ ജോലി കറാറെടുത്തിരുന്ന കരാറുകാരന്‍ രണ്ടമനെ ഇറക്കി വിട്ടു. അയാളെയും കാണാതായപ്പോള്‍ മൂന്നാമനോട്​ അന്വേഷിക്കാന്‍ പറഞ്ഞു. മൂന്നാമനേയും കാണാതായതോടെ നാല​ാമതൊരാളെ കയര്‍ വഴി താ​ഴേക്കിറക്കി.

Advertisements

താഴെ ഇറങ്ങിയ നാലാമന്‍ ശ്വാസം കിട്ടുന്നില്ലെന്ന്​ നിലവിളിച്ചതിനെ തുടര്‍ന്ന്​ വലിച്ചു കയറ്റി. പിന്നീട്​ പൊലീസെത്തി മറ്റ്​ മൂന്നു തൊഴിലാളികളെയും പുറത്തെടുത്ത്​ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരിച്ചവരില്‍ ജോജിന്ദര്‍ (32), അന്നു(28) എന്നിവരെ മാത്രമാണ്​ തിരിച്ചറിഞ്ഞത്​. വിഷവാതകം ശ്വസിച്ച നാലാമന്‍ രാജേഷ്​ ആശുപത്രിയില്‍ ഗുരുതരാവസ്​ഥയിലാണ്​.

Leave a Reply

Your email address will not be published. Required fields are marked *