KOYILANDY DIARY

The Perfect News Portal

സ്നേഹസ്പര്‍ശം ഡയാലിസിസ് സെന്ററില്‍ രാത്രികാല ഷിഫ്റ്റ് ആരംഭിക്കാന്‍ തീരുമാനം

കുറ്റ്യാടി: കിഴക്കന്‍ മലയോര മേഖലയിലെ പാവപ്പെട്ട വൃക്കരോഗികള്‍ക്ക് സമാശ്വാസം നല്‍കുന്ന സ്നേഹസ്പര്‍ശം ഡയാലിസിസ് സെന്ററില്‍ രാത്രികാല ഷിഫ്റ്റ് ആരംഭിക്കാന്‍ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ തീരുമാനമായി. ജൂണ്‍ ഒന്നുമുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ഇതുവരെയായി രണ്ടു ഷിഫ്റ്റുകളിലായി 49 രോഗികള്‍ക്കാണു ഡയാലിസിസ് ചെയ്തുവരുന്നത്.

നിലവില്‍ 11 ഡയാലിസിസ് മെഷീനുകളില്‍ 6എണ്ണം ജില്ലാപഞ്ചായത്തും, 4 എണ്ണം മുന്‍ എം.എല്‍.എ. കെ.കെ. ലതികയുടെ വികസന ഫണ്ടില്‍ നിന്നും ഒരെണ്ണം ഒരു അഭ്യുദകാംക്ഷിയുമാണു സംഭാവന ചെയ്തത്. രാത്രികാല ഷിഫ്റ്റ് ആരംഭിക്കുന്നതോടെ 22 രോഗികള്‍ക്കുകൂടി സൗജന്യ സേവനം ലഭ്യമാക്കാന്‍ കഴിയുമെന്ന് സംഘാടകര്‍ അറിയിച്ചു.

കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ഷിക ജനറല്‍ബോഡി യോഗം ഇ.കെ. വിജയന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെ.പി. കുഞ്ഞമ്മത് കുട്ടി പദ്ധതി വിശദീകരിച്ചു. സി.എന്‍. ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടും വരവു ചെലവു കണക്കും അവതരിപ്പിച്ചു, കെ. സജിത്ത്, പി. അമ്മത്, കെ.പി. ചന്ദ്രി, വി.പി. മൊയ്തു, വി.എം. ചന്ദ്രന്‍, സെഡ്.എ. അബ്ദുല്‍ സല്‍മാന്‍, ഒ. ടി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *