KOYILANDY DIARY

The Perfect News Portal

മിത്രം റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികാഘോഷം

നടുവണ്ണൂര്‍: നടുവണ്ണൂര്‍ മിത്രം റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികാഘോഷം നടുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് യശോദ തെങ്ങിട ഉദ്ഘാടനം ചെയ്തു. സുരഭി കോംപ്ലക്സില്‍ നടന്ന പരിപാടിയില്‍ വാര്‍ഡ് മെമ്ബര്‍ ഗീത ചോലയില്‍ അദ്ധ്യക്ഷയായി. സിനിമ – നാടക നടന്‍ സുരേഷ് പാര്‍വതീപുരം മുഖ്യാതിഥിയായി. മിത്രം അസോസിയേഷന്‍ സെക്രട്ടറി കെ.പി. ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് കെ.എസ് സനന്‍ സ്വാഗതവും വന്ദനകൃഷ്ണ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *