KOYILANDY DIARY

The Perfect News Portal

ഗ്രീഷ്മോത്സവം സമാപിച്ചു

മുക്കം:മുക്കം നഗരസഭ വിദ്യാര്‍ത്ഥികളില്‍ ശുചിത്വാവ ബോധവും പരിസ്ഥിതി സംരക്ഷണാഭിമുഖ്യവും വളര്‍ത്താന്‍ നടത്തിയ മൂന്നു ദിവസത്തെ ഗ്രീഷ്മോത്സവം ഘോഷ യാത്രയോടെ സമാപിച്ചു. മുത്താലം എ എല്‍ പി സ്കൂളില്‍ ചക്ക, മാങ്ങ, തേങ്ങ എന്ന പേരില്‍ നടത്തിയക്യാമ്ബില്‍ നൂറോളം കുട്ടികള്‍ പങ്കെടുത്തു.

ക്യാമ്പിന്റ ഉല്‍ഘാടനം നഗരസഭ ചെയര്‍മാന്‍ വി.കുഞ്ഞന്‍ നിര്‍വഹിച്ചു. സമാപന ഘോഷയാത്രയില്‍ കൗണ്‍സിലര്‍മാരായ ശിവശങ്കരന്‍ വളപ്പില്‍, പി.ടി ബാബു, പ്രജിത പ്രദീപ്, അസീസ്, അബ്ദുല്‍ ഹമീദ്, ഗിരിജ, ടി.ടി.സുലൈമാന്‍, ശ്രീദേവി, എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *