KOYILANDY DIARY

The Perfect News Portal

സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്

കോഴിക്കോട്: കോരപ്പുഴ ജി എഫ് യു പി സ്കൂളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള ക്ലാസ് ലീഡർ, സ്കൂൾ ലീഡർ തെരഞ്ഞെടുപ്പുകൾ ജനാധിപത്യ രീതിയിൽ സംഘടിപ്പിച്ചു. പ്രീ – പ്രൈമറി മുതൽ ഏഴാം ക്ലാസുവരെയുള്ള വിദ്യാർഥികൾ വോട്ടവകാശം വിനിയോഗിച്ചു. നാമ നിർദ്ദേശ പത്രിക സമർപ്പണം, സൂക്ഷ്മ പരിശോധന, പത്രിക പിൻവലിക്കൽ, സ്ഥാനാർഥികൾക്ക് ചിഹ്നം നൽകൽ, പരസ്യ പ്രചരണം എന്നിവ നടത്തി.

സ്കൂൾ ലീഡറെ ഡിജിറ്റൽ വോട്ടിംഗിലൂടെയും ക്ലാസ് ലീഡർമാരെ ബാലറ്റ് പേപ്പറിലൂടെയും തെരഞ്ഞെടുത്തു.ഉച്ചയോടെ ഫലപ്രഖ്യാപനം നടന്നു. ബാസിൽ സ്മാൻ സ്കൂൾ ലീഡറായും ആദിത്ത് ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. എക്സിറ്റ് പോൾ, ഫല പ്രവചനം എന്നിവ നടന്നു. വിവരങ്ങൾ തത്സമയം സ്കൂൾ വാർത്താ ചാനൽ വഴി സംപ്രേഷണം ചെയ്തു. വൈകിട്ട് പുതിയ സാരഥികൾ സത്യപ്രതിജ്ഞ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *