KOYILANDY DIARY

The Perfect News Portal

“മികവിന്റെ നിറവ്” പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി: ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ “മികവിന്റെ നിറവ്” പരിപാടി സംഘടിപ്പിച്ചു. മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി എസ്.എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ച മുഴുവൻ വിദ്യാർത്ഥികളെയും ഹയർ സെക്കണ്ടറി പരീഷയയിൽ ഉന്നത വിജയികളായവരെയും എൽ.എസ്.എസ്, യു.എസ്.എസ്, എൻ എം.എം.എസ് പരീക്ഷ കളിൽ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു.

പ്രശസ്ത സിനിമാ താരം കലാഭവൻ നവാസ് മുഖ്യാതിഥിയായിരുന്നു. വിജയികൾക്ക് അദ്ദേഹം ഉപഹാരങ്ങൾ കൈമാറി. പി.ടി.എ പ്രസിഡണ്ട് വി.വി സുരേഷ് അധ്യക്ഷത വഹിച്ചു. മെഡിസെപ്പ് ഐഡി കാർഡിന്റെ വിതരണോദ്ഘാടനം കലാഭവൻ നവാസ് ഹെഡ് മാസ്റ്റർ ഇ.കെ സുരേഷ് ബാബുവിന് നൽകി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുഹറാ ഖാദർ, ഗ്രാമ പഞ്ചായത്ത് അംഗം ടി.എം. റജുല, വി.എം സജിത്ത്, ടി.സതീഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *