KOYILANDY DIARY

The Perfect News Portal

സോഷ്യല്‍മീഡിയയില്‍ ഫോട്ടോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഡിജിപിക്ക് പരാതി നൽകി

തിരുവനന്തപുരം: ഹരിസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ ഫോട്ടോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഡിജിപിക്ക് പരാതി നൽകി. ദലിത് ആക്ടിവിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ധന്യാ രാമനാണ് തന്റെ പേരില്‍ അപവാദപ്രചരണം നടത്തുന്നവര്‍ക്കെതിരെ പരാതി നല്‍കിയത്.

തന്നെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി ചിലര്‍ നടത്തുന്ന തരംതാഴ്ന്ന പണിയാണിത്. ദളിത് ആക്ടിവിസ്റ്റ് എന്നനിലയില്‍ തനിക്ക് നേരെ മുന്‍പും ഇത്തരം അപമാനശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ധന്യ പറഞ്ഞു.

വ്യാജ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞതോടെ വളരെയധികം ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്നും ധന്യ പറഞ്ഞു. പരാതിയില്‍ ഡിജിപി നേരിട്ട് നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും പരാതി ഹൈടെക് സെല്ലിന് കൈമാറിയതായും ധന്യാ രാമന്‍ വ്യക്തമാക്കി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *