KOYILANDY DIARY.COM

The Perfect News Portal

ഓഡീഷന്റെ പേരില്‍ വിളിച്ചുവരുത്തി മകളെ ശാരീരിക പീഡനത്തിനിരയാക്കി

ദുബായ്: ഓഡീഷന്റെ പേരില്‍ വിളിച്ചുവരുത്തി മകളെ ശാരീരിക പീഡനത്തിനിരയാക്കിയെന്ന് ആരോപിച്ച് പാകിസ്ഥാന്‍ നടിയും ടെലിവിഷന്‍ താരവുമായ നാദിയാഖാന്‍ പോലീസില്‍ പരാതി നല്‍കി.

മെയ് 20ന് ദുബായിലെ ജെബിആര്‍ റിറ്റ്സ് കാള്‍ട്ടന്‍ ഹോട്ടലില്‍ നടീനടന്മാരുടെ തെരഞ്ഞെടുപ്പിന് എത്തിയപ്പോഴായിരുന്നു സംഭവം. ഓഡീഷനില്‍ മകള്‍ക്ക് നേരിട്ടത് കടുത്ത പീഡനമാണെന്ന് ഇവര്‍ പറഞ്ഞു.

പരിപാടിയുടെ ജഡ്ജുകള്‍ മകളുടെ തോളില്‍ മുറുക്കിപ്പിടിക്കുയും ശക്തമായി വലിക്കുകയും ചെയ്തു. രണ്ടു കൈകളിലും പരിക്കുമായാണ് മകള്‍ എത്തിയതെന്നും പറയുന്നു.

മകള്‍ക്ക് വായിക്കാന്‍ രണ്ടു വരിയുള്ള സ്‌ക്രിപ്റ്റ് നല്‍കി. അത് വായിക്കുന്നതിന് മുമ്പുതന്നെ പിടിക്കുകയും തള്ളിയിടുകയും മാതാപിതാക്കളുടെ മുന്നില്‍ വീഴുകയും ചെയ്‌തെന്നും നടി പറഞ്ഞു.

ദുബായ് പോലീസ് നിയമപരമായ കാര്യത്തില്‍ പെടുന്നതിനാല്‍ നടന്റെ വിവരം പുറത്തു വിട്ടിട്ടില്ല. ഡിസ്നി ചാനല്‍ സ്റ്റാറുകളെ കാണാനും അതിന്റെ ഭാഗമാകാനുമുള്ള അവസരം എന്ന പേരില്‍ ഫേസ്ബുക്കിലൂടെയുള്ള പരസ്യമാണ് നാദിയാ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധ നേടിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!