KOYILANDY DIARY

The Perfect News Portal

സേവ സപ്താഹത്തിൻ്റെ ഭാഗമായി ആരോഗ്യ പ്രവർത്തകയെ ആദരിച്ചു

കൊയിലാണ്ടി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ 70 -ആം ജന്മദിനം സേവ സപ്താഹമായി ആചരിക്കുന്നതിൻ്റെ ഭാഗമായി ബി.ജെ.പി. മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേലടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സ് വിളക്കംക്കണ്ടി  ലതയെ  ആദരിച്ചു.

ചടങ്ങിൽ ബി.ജെ.പി. ജില്ലാ കമ്മറ്റി അംഗം  മോഹനൻ പൊന്നാട അണിയിച്ചു, പഞ്ചായത്ത് പ്രസിഡണ്ട് കോറോത്ത് സതീശൻ, ജന: സെക്രട്ടറി സുനിൽ മാസ്റ്റർ നെല്ലിമഠത്തിൽ ബാലകൃഷ്ണൻ, എം.കെ രാമചന്ദ്രൻ, സോമൻ സുമസുല, പാപ്പാരി ബാലകൃഷ്ണൻ, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *