KOYILANDY DIARY

The Perfect News Portal

സെൽഫി സ്പോട്ട് ഒരുക്കി പ്രവേശനോത്സവം 

സെൽഫി സ്‌പോട്ടിൽ നിന്നൊരു ക്ലിക്‌.. കൊയിലാണ്ടി: ബട്ടർഫ്ലൈ സെൽഫിക്കൊപ്പം മേലൂരിലെ സ്വന്തം കലാകാരനായ മേലൂർ വാസുദേവന്റെ സാന്നിധ്യത്തിൽ ആന്തട്ട ഗവൺമെൻറ് യുപി സ്കൂളിൽ പ്രവേശനോത്സവം വ്യത്യസ്ത അനുഭവമായി മാറി. കുട്ടികളുമായി സംവദിക്കാൻ മേലൂർ വാസുദേവനൊപ്പം അരങ്ങാടത്തിന്റെ നാടകക്കാരനായ അലി കൈതവളപ്പിലും എസ് എസ് ജി കൺവീനറായ എം കെ വേലായുധൻ മാസ്റ്ററും കുട്ടികളുടെ കൂട്ടുകാരായി മാറി. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഒരുക്കിയ സെൽഫി സ്പോട്ടിൽ നൂറുകണക്കിന് കുട്ടികൾ പൂമ്പാറ്റകളായി മാറിയത് വ്യത്യസ്ത അനുഭവമായിരുന്നു.

ചെങ്ങോട്ടു കാവ് പഞ്ചായത്ത് മെമ്പർമാരായ സുധ എം , സുധ കാവുങ്കൽ പൊയിൽ, മുൻ ഹെഡ് മാസ്റ്ററായ ബാലൻ മാസ്റ്റർ എസ് ആർ ജി കൺവീനറായ ഷിംലാൽ മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ദിനേഷ് കുമാർ  സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട്  ഹരിദാസർ എ അധ്യക്ഷനായ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *