KOYILANDY DIARY

The Perfect News Portal

സുബിനേഷിനും നൗഷാദിനും ഐക്യദാര്‍ഢ്യം

കൊയിലാണ്ടി: ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റയും, ക്രിയേറ്റീവ് ഇക്കണോമിക്‌സിന്റെയും നേതൃത്വത്തില്‍ കാശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യവരിച്ച ചേലിയ സുബിനേഷിനും, കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ധീര രക്തസാക്ഷിത്വംവരിച്ച നൗഷാദിനും ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ചു. കൊയിലാണ്ടി പഴയ സ്റ്റാന്റില്‍ വെച്ച് നടന്ന പരിപാടി നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കന്മന ശ്രീധരന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ പി. എം. ബിജു, ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളള്‍ പ്രിന്‍സിപ്പള്‍ എ. പി. പ്രബീദ്, ഹെഡ്മാസ്റ്റര്‍ എം. എം. ചന്ദ്രന്‍, സുന്ദരന്‍ മണമല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഡോ. ഷാജി സ്വാഗതവും മേലൂര്‍ വാസുദേവന്‍ അദ്ധ്യക്ഷതയും വഹിച്ചു.