KOYILANDY DIARY

The Perfect News Portal

സീബ്രാലൈൻ വരയ്ക്കുന്നതിനെച്ചൊല്ലി തർക്കം

കൊയിലാണ്ടി: നഗരത്തിൽ താലൂക്ക് ആശുപത്രിക്ക് മുൻവശം സീബ്രാലൈൻ വരയ്ക്കുന്നതിനെച്ചൊല്ലി തർക്കം. ഇന്നലെ വൈകീട്ടാണ് സംഭവം. ടെലിഫോൺ എക്സെഞ്ചിൽ നിന്നും ദേശീയ പാതയിലേക്ക് കയറുന്ന ഭാഗത്താണ് സീബ്രാലൈൻ വരയ്ക്കാൻ എത്തിയത്. ഇത് ശരിയല്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.

സീബ്രാലൈൻ വരയ്ക്കാൻ എത്തിയവർ ഇതെ തുടർന്ന് മടങ്ങി. വിവരമറിഞ്ഞ് പോലീസെത്തിയെങ്കിലും ദേശീയ പാത എഞ്ചിനീയർ വിഭാഗം വരച്ച് നൽകിയത് പ്രകാരമാണ് ചെയ്യുന്നതെന്നും റോഡ് സുരക്ഷാ വിഭാഗം യോഗം ചേർന്ന് കാര്യങ്ങൾ തീരുമാനമെടുക്കെണ്ടതെന്നും പോലീസ് പറഞ്ഞു. പകരം പഴയ പോലീസ് സ്റ്റേഷൻ റോഡിൻ്റെ ഭാഗത്ത് സീബ്രാലൈൻ വരയ്ക്കുക്കുകയും ചെയ്തു. നഗരത്തിൽ പല ഭാഗങ്ങളിലും സീബ്രാലൈൻ വരച്ചത് അശാസ്ത്രീയമാണെ ആരോപണമുയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *