KOYILANDY DIARY

The Perfect News Portal

സി.പി.എം. ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് ഇന്ന്‌ തുടക്കമാകും

കൊയിലാണ്ടി: സി.പി.എം. ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് സെപ്റ്റംബര്‍ ഇന്ന്‌ തുടക്കമാകും. സെപ്റ്റംബര്‍ 15 വരെയാണ് കൊയിലാണ്ടി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ നടക്കുക. കൊയിലാണ്ടി ഏരിയയ്ക്ക് കീഴില്‍ 154 ബ്രാഞ്ച് കമ്മിറ്റികളാണ് ഉള്ളത്. തുടര്‍ന്ന് ഒക്ടോബറില്‍ ലോക്കല്‍ സമ്മേളനങ്ങള്‍ നടക്കും.

കൊയിലാണ്ടി ഏരിയാ കമ്മിറ്റിക്ക് കീഴില്‍ 11 ലോക്കല്‍ കമ്മിറ്റികളാണ് ഉള്ളത്. ലോക്കല്‍ സമ്മേളനങ്ങള്‍ ഒക്ടോബര്‍ ഏഴ് മുതല്‍ 15 വരെയുള്ള തിയ്യതികളില്‍ നടക്കും. തുടര്‍ന്ന് ഏരിയാ സമ്മേളനത്തിലേക്ക് കടക്കും. ജില്ലയില്‍ 16 ഏരിയാ കമ്മിറ്റികളാണ് സി.പി.എമ്മിനുള്ളത്. ഫറോക്ക്, കോഴിക്കോട് സൗത്ത്, നോര്‍ത്ത്, ടൗണ്‍, കക്കോടി, കുന്ദമംഗലം, തിരുവമ്ബാടി, താമരശ്ശേരി, ബാലുശ്ശേരി, പേരാമ്ബ്ര, കുന്നുമ്മല്‍, നാദാപുരം, ഒഞ്ചിയം, വടകര, പയ്യോളി, കൊയിലാണ്ടി എന്നിവയാണ് സി.പി.എം. ഏരിയാ കമ്മിറ്റികള്‍. കൊയിലാണ്ടി ഏരിയാ സമ്മേളനം ഒക്ടോബര്‍ 28, 29 തിയ്യതികളില്‍ കീഴരിയൂര്‍ ഒറോക്കുന്നില്‍ നടക്കും.

ജില്ലാ സമ്മേളനം ജനുവരി രണ്ട്, മൂന്ന്, നാല് തിയ്യതികളില്‍ കൊയിലാണ്ടി ടൗണ്‍ഹാളിലാണ് നടക്കുക. സി.പി.എം. സംസ്ഥാന സമ്മേളനം ഇത്തവണ ഫെബ്രുവരിയില്‍ തൃശ്ശൂരില്‍ നടക്കും. 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രിലില്‍ തെലുങ്കാനയിലാണ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *