KOYILANDY DIARY

The Perfect News Portal

സി.കെ രാഘവൻ ഒന്നാം ചരമ വാർഷികം

കൊയിലാണ്ടി: സി.പി.ഐ(എം) കൊയിലാണ്ടി ടൗൺ ബ്രാഞ്ച് അംഗവും ഒ.പി.കെ.എം കലാസമിതിയുടെ നടനും ഗായകനുമായ സി. കെ രാഘവൻ്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു. സി.പിഐ എം ജില്ലാ കമ്മറ്റി അംഗം കെ ദാസൻ ഉദ്ഘാടനം ചെയ്തും. രാവിലെ അദ്ധേഹത്തിന്റെ വീട്ടുവളപ്പിൽ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. പരിപാടിയിൽ നഗരസഭാ കൗൺസിലർ എ. ലളിത അദ്ധ്യഷത വഹിച്ചു. സിപിഐഎം ഏരിയാ കമ്മിറ്റി അംഗങ്ങളായ അഡ്വ. എൽ.ജി ലിജീഷ്, അഡ്വ. കെ. സത്യൻ, ലോക്കൽ സെക്രട്ടറി പി.വി സത്യൻ, മുൻ ലോക്കൽ സെക്രട്ടറി ടി.വി ദാമോദരൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി എം സുരേന്ദ്രൻ സ്വാഗതവും, യു കെ ചന്ദ്രൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *