KOYILANDY DIARY

The Perfect News Portal

സഹോദരിയുടെ വീട്ടിലേക്ക് പോയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

കോട്ടയം: സഹോദരിയുടെ വീട്ടിലേക്ക് പോയ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് കല്ലറ താഴുമറ്റം പന്തലാംതൊട്ടിയില്‍ സതീഷ് കുമാറിന്റെ (32) മൃതദേഹം എഴുമാംകായലില്‍ കാണപ്പെട്ടത്. വ്യാഴാഴ്ച രാത്രി ഒന്‍പതു മണിയോടെ കൂട്ടുകാരാണ് സതീഷ് കുമാറിനെ ബൈക്കില്‍ കടത്തുകടവില്‍ എത്തിച്ചത്.

കുട്ടവഞ്ചിയില്‍ കയറി മറുകരയിലേക്ക് പോവുന്നത് കണ്ടശേഷമാണ് കൂട്ടുകാര്‍ മടങ്ങിപ്പോയത്. എങ്ങനെ അപകടം ഉണ്ടായിയെന്ന് വ്യക്തമല്ല. കയര്‍കെട്ടിയിട്ട കുട്ടവഞ്ചിയില്‍ കയറിയാണ് ആളുകള്‍ അക്കരെയിക്കരെ കടക്കുന്നത്. കടുത്തുരുത്തി എസ്.ഐ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *