KOYILANDY DIARY

The Perfect News Portal

സംസ്ഥാന എഞ്ചിനീയറിഗ് പ്രവേശനപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിഗ് പ്രവേശനപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. കോഴിക്കോട്, പുതിയറ സ്വദേശിയായ ഷാഫിന്‍ മഹീനാണ് ഒന്നാം റാങ്ക്. ആദ്യത്തെ പത്ത് റാങ്കും ആണ്‍കുട്ടികള്‍ക്കാണ് ലഭിച്ചിരിക്കുന്നത്.

ആദ്യ റാങ്കുകാരനായ ഷഫീന്‍ മഹീന്‍ 600ല്‍ 587 മാര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. പുതിയറ, കോഴിക്കോട്, ഐഐടി പരീക്ഷയിലും കേരളത്തിന്റെ അഭിമാനമായിരുന്നു ഷഫീല്‍.

കോട്ടയത്ത് നിന്നുള്ള വേദാന്ത് പ്രശാന്ത്( 580), അഭിലാഷ് കോട്ടയം, ആനന്ദ് കോട്ടയം, നന്ദഗോപാല്‍ എന്നിവരാണ് രണ്ടും മൂന്നും നാലും അഞ്ചും റാങ്കുകാര്‍. പെണ്‍കുട്ടികളില്‍ നിന്നുള്ള ആദ്യ റാങ്ക് കോഴിക്കോട് സ്വദേശി നഫീയ സലീമിനാണ്. 14ആം റാങ്കാണ് നഫിയയ്ക്ക്.

Advertisements

ജൂണ്‍ 22 മുതലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനുവുമായി ബന്ധപ്പെട്ട് ഓപ്ക്ഷന്‍ രജിസ്ട്രര്‍ ചെയ്യാനുള്ള അവസരം. ജൂണ്‍ 27ന് ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ജൂണ്‍ 30നാവും ആദ്യ അലോട്ട്മെന്റ്. ജൂലൈ പത്തിന് രണ്ടാം ഘട്ടം. മൂന്നാം ഘട്ടം ജൂലൈ 30നും പ്രസിദ്ധീകരിക്കും. ഓഗസ്ത് 30ന് എന്‍ട്രന്‍സ് കമ്മീഷന്‍ മുഖേനെയുള്ള പ്രവേശനം അവസാനിപ്പിക്കും.

സംസ്ഥാനത്ത് 54, 604 സീറ്റുകളിലേക്കാണ് ഈ വര്‍ഷം പ്രവേശനം. ഇതില്‍ 3000 സീറ്റുകളിലാണ് എന്‍ട്രന്‍സ് കമ്മീഷന്‍ മുഖേനെ പ്രവേശനം നടത്തുന്നത്. എഞ്ചിനിയറിംഗ് പ്രവേശനത്തിന് പ്രവേശന പരീക്ഷയുടെ സ്കോറിനും , രണ്ടാം വര്‍ഷ പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, കണക്ക് പരീക്ഷകള്‍ക്ക് ലഭിച്ച മാര്‍ക്കിനും തുല്യ പരിഗണന നല്‍കി കൊണ്ട് തയ്യാറാക്കുന്നതാണ് റാങ്ക് ലിസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *