KOYILANDY DIARY

The Perfect News Portal

സംവാദാത്മകമായ ചെറുകൂട്ടായ്മകള്‍ സമൂഹത്തില്‍ ഉയര്‍ന്നുവരണം: എം. മുകുന്ദന്‍

കൊയിലാണ്ടി: സംവാദങ്ങളാണ് സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നതെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍. കൊയിലാണ്ടി ഗവ. കോളേജില്‍ സെമിനാര്‍ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംവാദാത്മകമായ ചെറുകൂട്ടായ്മകള്‍ സമൂഹത്തില്‍ ഉയര്‍ന്നുവരണം. മനുഷ്യപക്ഷത്തുനിന്നുള്ള സര്‍ഗാത്മകതയാണ് എഴുത്തുകാരനെ വ്യത്യസ്തനാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രിന്‍സിപ്പല്‍ ഡോ. എ.കെ. അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷനായി. പ്രൊഫ. അന്‍വര്‍ സാദത്ത്, പ്രൊഫ. സന്ദീപ്, പ്രൊഫ. അമ്പിളി മാത്യു, പ്രൊഫ. സി.വി. ഷാജി, ഡോ. ഇ.വി. രാഗിണി, ബിബന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *