KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ സംയുക്ത കർഷക സമിതിയുടെ വിജയാഹ്ളാദ പ്രകടനം

കൊയിലാണ്ടി: കേന്ദ്ര സർക്കാരിൻ്റെ കർഷക നയങ്ങളിൽ പ്രതിഷേധിച്ച് ലോകമാകെ ഉറ്റ് നോക്കിയ കർഷക പ്രക്ഷോഭത്തിന്റെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് സംയുക്ത കർഷക സമിതി കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പ്രകടനവും വിശദീകരണവും നടത്തി. പട്ടണത്തിൽ പ്രകടനം നടത്തിയ ശേഷം പുതിയ ബസ്സ്സ്റ്റാൻ്റ് പരിസരത്ത് നടന്ന പൊതുയോഗം കർഷകസംഘം ജില്ലാ സെക്രട്ടറി പി വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി കെ വിശ്വനാഥൻ അധ്യക്ഷതവഹിച്ചു. കർഷകസംഘം സംസ്ഥാന കമ്മറ്റി അംഗം കെ ഷിജു, സി സത്യചന്ദ്രൻ, സി രമേശൻ, അഡ്വ: സുനിൽ മോഹൻ, രജീഷ് മാണിക്കോത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *