KOYILANDY DIARY

The Perfect News Portal

സംഘടിത പ്രസ്ഥാനങ്ങളിലെ സ്ത്രീമുന്നേറ്റം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു

കൊയിലാണ്ടി: കെ.എസ്.ടി.എ കൊയിലാണ്ടി വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിത പ്രസ്ഥാനങ്ങളിലെ സ്ത്രീമുന്നേറ്റം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. പി.എം.ആതിര ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റിയംഗം കെ.ശാന്ത അദ്ധ്യക്ഷത വഹിച്ചു.
കെ.മായന്‍, ആര്‍.എം. രാജന്‍, ഡി.കെ. ബിജു എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ആര്‍.കെ.ദീപ സ്വാഗതവും പ്രസിഡണ്ട് വി.പവിന നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *