KOYILANDY DIARY

The Perfect News Portal

പിഷാരികാവിൽ കാർത്തിക വിളക്കിന്റെ ഭാഗമായി തൃക്കാർത്തിക സംഗീതോൽസവം സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാർത്തിക വിളക്കിന്റെ ഭാഗമായി തൃക്കാർത്തിക സംഗീതോൽസവം സംഘടിപ്പിക്കുന്നു. ഡിസംബർ 3നാണ് കാർത്തിക വിളക്ക് ആഘോഷം. 26 മുതൽ ഡിസം ബർ 3 വരെയാണ് സംഗീത വിരുന്നിന് ക്ഷേത്രാങ്കണം വേദിയാവുന്നത്.

  • 26 ന് ഞായറാഴ്ച കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉൽഘാടനം ചെയ്യും, മലബാർ ദേവസ്വം ബോർഡ് ചെയർമാൻ ഒ.കെ.വാസു ഭദ്രദീപം കൊളുത്തും, തുടർന്ന് 6.30ന് ഞെരളത്ത് ഹരിഗോവിന്ദനും, സംഘവും അവതരിപ്പിക്കുന്ന സോപാന സംഗീതം.
  • 27 ന് തിങ്കളാഴ്ച കണ്ണൂർ ജയശ്രീ രാജീവ് അവതരിപ്പിക്കുന്ന സംഗീത കച്ചേരി.
  • 28 ന് ചെങ്കോട്ടൈ ഹരിഹരസുബ്രഹ്മണ്യത്തിന്റെ സംഗീതകച്ചേരി.
  • 29 ന് നെല്ലായി .കെ. വിശ്വനാഥന്റെ വയലിൻ കച്ചേരി.
  • 30 ന് പാലക്കാട് സൂര്യനാരായണന്റെ പുല്ലാങ്കുഴൽ കച്ചേരി.
  • ഡിസം ബർ 1 ന് തിരുവനന്തപുരം വി. സൗന്ദരരാജന്റ വീണ കച്ചേരി.
  • ഡിസം ബർ 2 ന് ഓകെ.ഗോപിയുടെ നാദസ്വര കച്ചേരി.
  • ഡിസം ബർ 3ന് സംഗീതോത്സവം തെളിയിക്കൽ ചലച്ചിത്ര പിന്നണി ഗായകൻ ചെങ്ങന്നൂർ ശ്രീകുമാറിനെ ആദരിക്കും. വൈകീട്ട് 6.30ന് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീത കച്ചേരി.

കാർത്തിക വിളക്ക് ദിവസം കാലത്ത് മുതൽ വൈകീട്ട് 6 വരെ അഖണ്ഡനാമജപം. 6 മണിക്ക് കാർത്തിക വിളക്ക് തെളിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *